പാനൂർ : (www.panoornews.in)പഹല്‍ഗമിലുണ്ടായ തീവ്രവാദി അക്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലായിരുന്നു പാനൂരിലെ യുവ ഡോക്ടര്‍ റാഷിദ് അബ്ദുള്ളയും, കുടുംബവും.



വെള്ളിയാഴ്ച അർധ രാത്രിയോടെ ഇവർ കണ്ണൂർ എയർപോർട്ടിൽ എത്തി ചേർന്നു. പാനൂരിലെ ഹോമിയൊ ഡോക്ടർ റാഷിദ് അബ്ദുല്ല, ഭാര്യ ഡോ.ഹബീബ, മക്കളായ ഷസിൻ ഷാൻ, ഹെബിൻ ഷാൻ എന്നിവരാണ് വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.
സ്വീകരിക്കാൻ കെ.പി മോഹനൻ എം.എൽ. എ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി യൂസഫ് ,കെ.വി ഇസ്മയിൽ, എൻ. ധനഞ്ജയൻ, ടി റഹൂഫ് എന്നിവർ കണ്ണൂർ എയർ പോർട്ടിൽ എത്തിയിരുന്നു
# young doctor#Panur # family # home, # terror attack in# Kashmir#; K.P. Mohanan #MLA # Kannur #airport
